വിദ്യാസാഗറും- ഹരിഹരനും വീണ്ടുമൊന്നിക്കുന്നു; മറ്റൊരു ഹിറ്റ് ഗാനത്തിനായി

July 1, 2021
Vidyasagar and Hariharan reunite for another hit song

മലയാള സംഗീതലോകത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് വിദ്യാസാഗര്‍- ഹരിഹരന്‍. വാക്കിങ് ഇന്‍ ദി മൂണ്‍ ലൈറ്റ്, ഓ ദില്‍റുബാ, സാഹിബാ തുടങ്ങി ഈ കൂട്ടുകെട്ടില്‍ പിറന്ന നിരവധി ഗാനങ്ങള്‍ ഇന്നും മലയാള മനസ്സുകളിലുണ്ട്. വീണ്ടും ഒന്നിക്കുകയാണ് വിദ്യാസാഗര്‍- ഹരിഹരന്‍ കൂട്ടുകെട്ട്.

പുതിയൊരു മ്യൂസിക് വിഡിയോയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് പുതിയ ഗാനത്തിന്റെ വരികള്‍. ഈ സംഗീതാവിഷ്‌കാരത്തിന് പേരിട്ടിട്ടില്ല. ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ദിവാകൃഷ്ണ വി.ജെ ആണ് മ്യൂസിക് വിഡിയോയുടെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: കറങ്ങുന്ന കസേരയും വലിയ ജാലകങ്ങളും പിന്നെ ചില്ലിട്ട മേല്‍ക്കൂരയും; ഇന്ത്യന്‍ റെയില്‍വേയുടെ വിസ്താഡോം കോച്ച്

കൊവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം മ്യൂസിക് വിഡിയോയുടെ ചിത്രീകരണം ആരംഭിക്കും. പ്രണയ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഗാനത്തിന്റെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം കേരളത്തിന് പുറത്തായിരിക്കും എന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ശരത് ശിവ ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ജിബി തോമസ്, പോള്‍വിന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. പ്രോഗ്രാമിങ് വിഷ്ണു ശ്യാമും പ്രോജക്ട് ഡിസൈനര്‍ സച്ചിന്‍ എസ് പ്രഭുവുമാണ് നിര്‍വഹിക്കുന്നത്.

Story highlights: Vidyasagar and Hariharan reunite for another hit song