‘ദുഃഖം പ്രകടിപ്പിക്കാൻ വാക്കുകൾ നഷ്ടമാകുന്ന വേള..’- ഭർത്താവിന്റെ വിയോഗത്തിൽ മീനയെ ചേർത്തുപിടിച്ച് സിനിമാലോകം

June 29, 2022

നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ വിയോഗം സിനിമാലോകത്തിന് അപ്രതീക്ഷിതമായിരുന്നു. ജൂൺ 28 ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊവിഡ് -19 സങ്കീർണതകൾ മൂലമാണ് മരണം സംഭവിച്ചത്. മാർച്ചിലായിരുന്നു വിദ്യാസാഗറിന് രോഗബാധയുണ്ടായത്. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. കൂടാതെ, ദീർഘകാലമായി വൃക്ക സംബന്ധമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന വിദ്യാസാഗർ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായിരുന്നു.

മീനയുടെ സുഹൃത്തുക്കളും ആരാധകരും സിനിമാ മേഖലയിലെ സഹപ്രവർത്തകരും വിദ്യാസാഗറിന്റെ വിയോഗ വാർത്ത ഞെട്ടലോടെയാണ് കേട്ടത്. ഖുശ്‌ബു സുന്ദർ, ലക്ഷ്മി മഞ്ചു, ശരത് കുമാർ തുടങ്ങി ഒട്ടേറെ താരങ്ങൾ മരണവാർത്തയോട് പ്രതികരിച്ചു.

‘ഭയാനകമായ ഒരു വാർത്തയിലേക്കാണ് ഉണർന്നത്. നടി മീനയുടെ ഭർത്താവ് സാഗർ ഇപ്പോൾ ഞങ്ങളോടൊപ്പമില്ലെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു. ദീർഘനാളായി ശ്വാസകോശ രോഗവുമായി മല്ലിടുകയായിരുന്നു. മീനയ്ക്കും അവളുടെ ഇളയ മകൾക്കും ഹൃദയം തുളുമ്പുന്നു. ജീവിതം ക്രൂരമാണ്. സങ്കടം പ്രകടിപ്പിക്കാൻ വാക്കുകൾ നഷ്ടപ്പെട്ടപ്പോൾ. കുടുംബത്തിന് അഗാധമായ അനുശോചനം. ‘- ഖുശ്‌ബു കുറിക്കുന്നു.

‘മീനയുടെ ഭർത്താവ് വിദ്യാസാഗർ കൊവിഡ് സങ്കീർണതകൾ മൂലം അന്തരിച്ചു എന്ന വിനാശകരമായ വാർത്ത കേട്ടാണ് ഉണർന്നത്. മുഴുവൻ കുടുംബത്തിനും എന്റെ അഗാധവും ഹൃദയംഗമവുമായ അനുശോചനം’- ലക്ഷ്മി മഞ്ചു കുറിക്കുന്നു.

നടൻ ആർ ശരത് കുമാർ അനുശോചനം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തു,’നടി മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ ആകസ്മിക വിയോഗ വാർത്ത ഞെട്ടലുണ്ടാക്കുന്നു, ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയംഗമമായ അനുശോചനം മീനയ്ക്കും അവരുടെ കുടുംബത്തിലെ അടുത്തവർക്കും പ്രിയപ്പെട്ടവർക്കും അറിയിക്കുന്നു..അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു’.

Read Also: ഒരിക്കലും നടക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും വീൽ ചെയറിലായ പ്രണവിനോട് പ്രണയം തോന്നിയ ഷഹാന; സിനിമാക്കഥയെ വെല്ലുന്ന ജീവിതാനുഭവങ്ങളുമായി ഒരു പെൺകുട്ടി…

ബാലതാരമായി തന്റെ കരിയർ ആരംഭിച്ച മീന തൊണ്ണൂറുകളിലും രണ്ടായിരത്തിലും വിവിധഭാഷകളിൽ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും നായികയായി സിനിമകൾ ചെയ്തു. ഇന്നും തമിഴ്, തെലുങ്ക്, മലയാളം സിനിമകളിൽ സജീവമാണ് നടി. ബംഗളൂരു ആസ്ഥാനമായ വ്യവസായിയായിരുന്ന വിദ്യാസാഗർ 2009ലാണ് മീനയെ വിവാഹം ചെയ്തത്. ബാലതാരമായ നൈനിക മകളാണ്.

Story highlights- Meena’s husband Vidyasagar passes away; actors offer condolences