ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു

February 22, 2023

ടെലിവിഷൻ താരം സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖങ്ങളുമായി രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 35 വയസായിരുന്നു.

Read Also: ചുറ്റികയിലെ വളഞ്ഞ വശം ആണികൾ നീക്കം ചെയ്യാൻ വേണ്ടി മാത്രമുള്ളതല്ല! പിന്നിൽ അറിയപ്പെടാത്ത കാരണം..

മലയാളത്തിലെ ഏറ്റവും പ്രസിദ്ധയായ സ്ത്രീ കൊമേഡിയൻ ആയിരുന്നു സുബി സുരേഷ്. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായിരുന്ന സുബി അവതാരക, അഭിനേത്രി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതാനും നാളുകൾക്ക് മുൻപ് ഫ്‌ളവേഴ്സ് ഒരുകോടി വേദിയിൽ വിശേഷങ്ങൾ പങ്കുവെച്ച് താരം എത്തിയിരുന്നു.

Story highlights- actress and anchor subi sures passes away