പത്തൊൻപതാം നൂറ്റാണ്ടിന് ശേഷം മോഹൻലാലുമൊത്ത് ഒരു മാസ് എന്റെർറ്റൈനെർ ആലോചിക്കുന്നു: വിനയൻ
ഒരുപിടി മികച്ച ചിത്രങ്ങളും പുതിയ താരങ്ങളെയും മലയാള സിനിമ ലോകത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയൻ. പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രവുമായി അണിയറയിൽ തിരക്കുള്ള സംവിധായകന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നത്. മോഹൻലാലിനൊപ്പം വിനയൻ സിനിമ ചെയ്യുന്നതിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപ്പെടുന്നത്. ‘മോഹൻലാൽ തന്നോടൊപ്പം സിനിമ ചെയ്യാൻ സമ്മതിച്ചു എന്നും താരവുമൊത്തുള്ള ചിത്രം എല്ലാവരും ഓർത്തിരിക്കുന്ന ഒരു മാസ് എന്റെർറ്റൈനെർ ആയിരിക്കും’ എന്നുമാണ് വിനയൻ പറയുന്നത്.
നിലവിൽ രണ്ട് കഥകളാണ് ഉള്ളിലുള്ളത്, ലാലിനും തനിക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാവണം ചിത്രം. മോഹൻലാൽ സംവിധാനം നിർവഹിക്കുന്ന ബറോസിന് ശേഷമായിരിക്കും ഈ ചിത്രം. അതേസമയം ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തേക്കാൾ വലിയ ചിത്രമായിരിക്കും ഇതെന്നും വിനയൻ പറയുന്നു.
Read also: മൂന്നാമത്തെ കൊട്ട പൊന്ന് മിയക്കുട്ടിയുടെ ആ നിൽപ്പിനാണ്; ക്യൂട്ട്നെസ് നിറച്ചൊരു പ്രകടനം
സിജു വിൽസൺ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. മലയാളത്തിലെ അൻപതോളം പ്രശസ്ത നടീനടൻമരും ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നീഷ്യൻമാരും പങ്കെടുക്കുന്ന ചിത്രം നിർമിക്കുന്നത് ശ്രി ഗോകുലം ഗോപാലനാണ്. 19-ാം നൂറ്റാണ്ടിൽ കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച അവഗണനയും, അപമാനവും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധം ഹീനമായിരുന്നു.. നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനും, ചട്ടമ്പി സ്വാമികൾക്കും, അയ്യൻകാളിക്കും ഒക്കെ മുന്നേ അതി സാഹസികനായ ഒരു പോരാളി ഈ ക്രൂരതക്കെതിരെ തൻെറ പടവാളുയർത്തിയിരുന്നു. ആ നായകൻെറയും അദ്ദേഹത്തേപ്പോലെ തന്നെ വീറോടും വാശിയോടും സ്ത്രീകളുടെ മാനത്തിനായി പോരാടിയ ഒരു നായികയുടെയും കഥ പറയുന്ന സിനിമയാണ് “പത്തൊൻപതാം നൂറ്റാണ്ട്”.
Story Highlights:vinayan says about next mass entertainer with mohanlal