മലര്‍വാടി കൂട്ടത്തിന്റെ ആദ്യ ഫ്രെയിം ഓര്‍മയില്‍ വിനീത് ശ്രീനിവാസന്‍
മലയാളികളുടെ പ്രിയതാരം അജു വര്‍ഗീസ്, നിവിന്‍ പോളി തുടങ്ങിയ താരങ്ങള്‍ ചലച്ചിത്രരംഗത്തേക്ക് വരവറിയിച്ച ചിത്രമായിരുന്നു വിനീത് ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച മലര്‍വാടി ആര്‍ട്സ് ക്ലബ്. ചിത്രം പുറത്തിറങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടു. എങ്കിലും സൗഹൃദത്തിന്റെ ആഴവും പരപ്പുമെല്ലാം പ്രതിഫലിച്ച മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ഓര്‍മകള്‍ ഇപ്പോഴും സിനിമാ ലോകത്തു നിന്നും വിട്ടകന്നിട്ടില്ല.
11 വര്‍ഷങ്ങളായി ചിത്രം പ്രേക്ഷകരിലേക്കെത്തിയിട്ട്. ചിത്രത്തിനു വേണ്ടി പകര്‍ത്തിയ ആദ്യ ഫോട്ടോ പങ്കുകുവെച്ചിരിക്കുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍. 2010 ജൂലൈ 16-നായിരുന്നു മലവാര്‍ടി ആര്‍ട്‌സ് ബ്ലബിന്റെ റിലീസ്. ഞങ്ങളുടെ ആദ്യ ഫ്രെയിം എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ വിനീത് ശ്രീനിവാസന്‍ പങ്കുവെച്ചിരിക്കുന്നത്.
Read more: വീല്‍ ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്‍കരുത്ത്
ചലച്ചിത്രതാരം ദിലീപ് ആണ് മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ നിര്‍മാണം. നിവിന്‍ പോളിക്കും അജു വര്‍ഗീസിനും പുറമെ ഭഗത് മാനുവല്‍, ശരവണ്‍, ഹരികൃഷ്ണന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.
Story highlights: Vineesth Sreenivasan shares a photo of Malarvady Arts Club movie