ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന് മിന്നലേറ്റാല്‍…; അത്ഭുതകരം ഈ രക്ഷപ്പെടല്‍

July 2, 2021
Viral Video of lightning strikes vehicle

‘മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്’… എന്ന് ചിലരെങ്കിലും പറയുന്നത് കേട്ടിട്ടില്ലേ…, പലപ്പോഴും ഇത്തരത്തില്‍ അത്ഭുതകരമായി മരണത്തില്‍ നിന്നും രക്ഷപ്പെട്ടിട്ടുണ്ട് ചിലര്‍. ഇത്തരമൊരു രക്ഷപ്പെടലിന്റെ വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇടിമിന്നലില്‍ നിന്നും ഒരു കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന ഒരു വിഡിയോയാണ് ഇത്.

ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ ഇടങ്ങളിലൂടെ യാത്ര ചെയ്യുന്നത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും എന്ന് പലര്‍ക്കും അറിവുള്ളതാണ്. അതുപോലെതന്നെ ഇടിമിന്നലുള്ളപ്പോള്‍ തുറസ്സായ ഇടങ്ങളിലൂടെ വാഹനം ഓടിയ്ക്കുന്നതും അപകടകരമാണ്. ഇത് വ്യക്തമാക്കുന്ന വിഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തിന് മിന്നലേല്‍ക്കുകയായിരുന്നു.

Read more: ബിടിഎസ് ഗാനത്തിന് അതിഗംഭീരമായി നൃത്തം ചെയ്യുന്ന റോബോട്ടുകള്‍; ഈ വിഡിയോ അതിശയിപ്പിക്കാതിരിക്കില്ല

കുട്ടികളടക്കം അഞ്ച് പേരുണ്ടായിരുന്നു വാഹനത്തില്‍. അമേരിക്കയിലെ കാന്‍സില്‍ നടന്ന അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. എന്നാല്‍ വാഹനത്തിന്റെ എന്‍ജിന്‍ അടക്കം തകരാറിലായി. പിന്നാലെ വന്ന വാഹനത്തിന്റെ ഡാഷ്‌ക്യാമറയില്‍ വാഹനത്തിന് ഇടിമിന്നലേല്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. തീഗോളം പോലെ ഇടിമിന്നല്‍ കാറില്‍ പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.

എന്നാല്‍ വാഹനത്തിന് ഇടിമിന്നലേറ്റാല്‍ മരണം വരെ സംഭവിക്കാന്‍ ഇടയുണ്ട്. ഇത്തരം നിരവധി അപകടങ്ങള്‍ പലതവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ശക്തമായ മഴയും ഇടിമിന്നലുമുള്ളപ്പോള്‍ വാഹനങ്ങള്‍ പരമാവധി ഓടിക്കാതിരിക്കുന്നതാണ് നല്ലത്. ഇക്കാര്യം ഓര്‍മപ്പെടുത്തുകയാണ് ഈ ദൃശ്യങ്ങള്‍.

Story highlights: Viral Video of lightning strikes vehicle