ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന 12th Man -ന്റെ ചിത്രീകരണത്തിന് തുടക്കം: ശ്രദ്ധ നേടി പൂജാ ചിത്രങ്ങള്‍

മോഹന്‍ലാല്‍ നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജീത്തു ജോസഫാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 12TH MAN എന്നാണ് ചിത്രത്തിന്റെ പേര്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. നിഗൂഢതകള്‍ നിറച്ചാണ് ടൈറ്റില്‍ പോസ്റ്റര്‍ ഒരുക്കയിരിക്കുന്നതും.
സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. പൂജാ ചിത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന് എന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ‘നിഴലുകള്‍ അനാവരണം ചെയ്യുന്നു’ എന്ന ടാഗ് ലൈനും ചിത്രത്തിന്റെ ടൈറ്റിലിനോടൊപ്പം നല്‍കിയിട്ടുണ്ട്.
ദൃശ്യം-2 ആണ് മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ അവസാന ചിത്രം. ദൃശ്യത്തിന്റെ തുടര്‍ച്ചയായെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയും ലഭിച്ചിരുന്നു. ഈ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പ്രതീക്ഷയേറെയാണ് പ്രേക്ഷകര്‍ക്കും.
Story highlights: 12TH MAN movie shooting started