24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 35,499 പേര്‍ക്ക്; രോഗമുക്തി നിരക്കിലും വര്‍ധന

August 9, 2021
35,499 New Cases, 447 Deaths In A Day

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,499 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.19 കോടിയായി. രാജ്യത്തെ രോഗമുക്തി നിരക്കിലും വര്‍ധനവ് ഉണ്ട്. നിലവില്‍ 97.40 ശതമാനം ആണ് ഇന്ത്യയിലെ കൊവിഡ് രോഗമുക്തി നിരക്ക്.

ഇന്നലെമാത്രം 39,686 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി. പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസിനേക്കാള്‍ അധികമാണ് പ്രതിദിന രോഗമുക്തി നിരക്ക് എന്നത് നേരിയ ആശ്വാസം പകരുന്നു. 3.11 കോടി കൊവിഡില്‍ നിന്നും ഇതുവരെ മുക്തരായിട്ടുണ്ട്.

Read more: കാന്‍സര്‍ ബാധിച്ച സഹോദരിയെ സംരക്ഷിക്കാന്‍ കച്ചവടക്കാരനായ 10 വയസ്സുകാരന്‍

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4.02 ലക്ഷം പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 447 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകെ ഇതുവരെ 4.28 ലക്ഷം പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്.

Story highlights: 35,499 New Cases, 447 Deaths In A Day