സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന നാല് വയസ്സുകാരി: എങ്ങനെ കൈയടിക്കാതിരിക്കും ഈ പ്രകടനങ്ങള്‍ക്ക്
ചില കുരുന്നുകള്‍ നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും പ്രായത്തെ വെല്ലുന്ന പ്രകടനങ്ങള്‍ക്കൊണ്ട്. മുതിര്‍ന്നവര്‍ പോലും ചെയ്യാന്‍ പ്രയാസപ്പെടുന്ന നിരവധിക്കാര്യങ്ങള്‍ ചില കുരുന്നുകള്‍ ചെയ്യാറുണ്ട്. പ്രത്യേകിച്ച് ചില സാഹസികതകള്‍. സ്‌കേറ്റ് ബോര്‍ഡിംഗില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന ഒരു കൊച്ചുമിടുക്കിയും അതിശയിപ്പിക്കുകയാണ്.
ഓട്ടമന്‍ കാലിഫോര്‍ണിയ ബെയ്‌ലി എന്നാണ് ഈ മിടുക്കിയുടെ പേര്. നാല് വയസ്സാണ് പ്രായം. ഈ ചെറുപ്രായത്തില്‍ തന്നെ സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ ആരേയും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കൊച്ചുമിടുക്കി കാഴ്ചവയ്ക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട് ഈ മിടുക്കിയ്ക്ക്.
ചെറിയ ഒരു പുഞ്ചിരിയോടെ സ്‌കേറ്റ് ബോര്‍ഡിങ്ങില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ബെയ്‌ലിയുടെ മുഖത്ത് എപ്പോഴും ആത്മവിശ്വാസം പ്രതിഫലിയ്ക്കുന്നുണ്ട്. ഈ ഭൂമിയില്‍ തനിക്ക് ഏറ്റവും ഇഷ്ടമുള്ളത് സ്‌കേറ്റ് ബോര്‍ഡിങ് ആണെന്നും ബെയ്‌ലി പറയുന്നു. സ്‌കേറ്റ് ബോര്‍ഡിങ് ചെയ്യുമ്പോള്‍ താന്‍ പറക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നത് എന്നാണ് കുട്ടിത്താരത്തിന്റെ വിലയിരുത്തല്‍. ആരും കൈയടിച്ചുപോകുന്ന സ്‌കേറ്റ് ബോര്‍ഡിങ് പ്രകടനങ്ങളാണ് ബെയ്‌ലിയുടെ ഇന്‍സ്റ്റഗ്രാമില്‍ കൂടുതലും.
Story highlights: 4-year-old skater girl amazing performances