ജനാര്‍ദ്ദനന്റെ ശബ്ദത്തില്‍ എം.എസ് തൃപ്പൂണിത്തുറയെ അനുകരിച്ച് അനു: ഈ മിമിക്രി സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

August 14, 2021
Flowers Star Magic Anu Mimicry Performance

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് വേറിട്ട ആസ്വാദനംം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്. രസകരമായ കൗണ്ടറുകളും ഗെയിമിന്റെ ആവേശവുമെല്ലാം പ്രേക്ഷകലക്ഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അതിഥികളായെത്തുന്നവരും ഗംഭീര പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളത്. ഫ്‌ളവേഴ്‌സ് സറ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷക മനസ്സുകളില്‍ ചേക്കേറി.

നിരവധി ആരാധകരുള്ള താരമാണ് അനു. നിഷ്‌കളങ്കത നിറഞ്ഞ വര്‍ത്തമാനങ്ങളാണ് അനുവിന്റെ പ്രധാന ആകര്‍ഷണം. ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ അനു അവതരിപ്പിച്ച ഒരു മിമിക്രി പ്രകടനം സൈബര്‍ ഇടങ്ങളില്‍ പോലും വൈറലായിരിക്കുകയാണ്. ജനാര്‍ദ്ദനനെ അനുകരിച്ച താരം പിന്നീട് എം എസ് തൃപ്പൂണിത്തുറയെ അനുകരിച്ചപ്പോള്‍ ജനാര്‍ദ്ദനന്റെ ശബ്ദം തന്നെ ആയിപ്പോയി. എന്തായാലും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നതാണ് അനുവിന്റെ രസികന്‍ അനുകരണം.

Read more: കൊട്ടാരം വീട്ടിൽ അപ്പൂട്ടനായി ബിനു അടിമാലി; നൃത്തവുമായി ശ്രീവിദ്യ- വിഡിയോ

ടെലിവിഷന്‍ സ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയതാണ് അനുമോള്‍ എന്ന താരം. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആര്യനാട് ആണ് താരത്തിന്റെ സ്വദേശം. സമൂഹമാധ്യമങ്ങളിലും സജീവമാണ് അനു. അനുക്കുട്ടി എന്നാണ് ആരാധകര്‍ക്കിടയില്‍ താരം അറിയപ്പെടുന്നത്.

Story highlights: Flowers Star Magic Anu Mimicry Performance