കൊട്ടാരം വീട്ടിൽ അപ്പൂട്ടനായി ബിനു അടിമാലി; നൃത്തവുമായി ശ്രീവിദ്യ- വിഡിയോ

August 11, 2021

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു ആഘോഷമാണ് സ്റ്റാർ മാജിക്. രസകരമായ സ്കിറ്റുകളും താര വിശേഷങ്ങളുമൊക്കെയായി ഈ മഹാമാരിക്കാലത്തും ആളുകളുടെ മനസ് നിറയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. തിരക്കുകളിൽ നിന്നും മാറി അല്പനേരം ചിരിയുടെയും ആഘോഷത്തിന്റെയും ലഹരി പ്രേക്ഷകരിലേക്ക് സ്റ്റാർ മാജിക് പകരുകയാണ്. സ്റ്റാർ മാജിക് ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റു നൽകികൊണ്ട് ഇപ്പോൾ സൂപ്പർ പവർ എന്ന ഇവന്റും ഫ്‌ളവേഴ്‌സ് ടിവി സംപ്രേഷണം ചെയ്യുന്നുണ്ട്.

സൂപ്പർ പവറിലെ രസകരമായ ഒരു എപ്പിസോഡ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. ചിരിയുടെ രാജാവായ ബിനു അടിമാലിയും ശ്രീവിദ്യയും ചേർന്നവതരിപ്പിച്ച സ്കിട്ടാണ് ശ്രദ്ധ നേടുന്നത്. കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ എന്ന ജയറാം കഥാപാത്രമായാണ് ബിനു അടിമാലി സ്കിറ്റിൽ എത്തുന്നത്. നൃത്തച്ചുവടുകളുമായി ശ്രീവിദ്യയും എത്തി.നൃത്തത്തിനും പാട്ടിനും ഒപ്പം ചിരിയുടെ മേളവും സ്കിറ്റിലുണ്ട്. യൂട്യൂബിൽ ഇതിനോടകം തന്നെ ഒരു മില്യണിലധികം കാഴ്ചക്കാരെ വിഡിയോക്ക് ലഭിച്ചു.

Read More: ‘ചെല്ലക്കിളികൾ എന്ന് പാടുമ്പോൾ കിളിയുടെ ആക്ഷൻ വേണം’- മേഘ്‌നയ്‌ക്കൊപ്പം പാട്ടുമായി രമേഷ് പിഷാരടി

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- binu adimali and sreevidhya dance performance