തുടക്കത്തിലൊരു വീഴ്ചയും വിജയത്തിലേക്കുള്ള കുതിപ്പും; അമ്പരപ്പിക്കുന്ന റോളർ സ്‌കേറ്റിങ് പ്രകടനവുമായി നാലുവയസുകാരി

August 2, 2021

വീഴ്ചയിൽ നിന്നും വിജയത്തിലേക്ക് കുതിക്കുന്ന ഒട്ടേറെപ്പേർ സമൂഹത്തിലുണ്ട്. ഓരോ വീഴ്ചയിലും തളരാതെ മുന്നോട്ട് പോകാനുള്ള ആത്മധൈര്യമുണ്ടെങ്കിൽ വിജയം വിരൽതുമ്പിലുണ്ടാകും. അത്തരത്തിലൊരു കാഴ്ചയാണ്‌ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഒരു നാല് വയസുകാരിയാണ് വിഡിയോയിലുള്ളതെങ്കിലും വലിയൊരു പാഠമാണ് ഈ കാഴ്ച സമ്മാനിക്കുന്നത്.

റോളർ സ്‌കേറ്റിങ് മത്സരത്തിനായി നിരന്നു നിൽക്കുകയാണ് കുട്ടികൾ. കൂട്ടത്തിൽ ഏറ്റവും ചെറുത് ഒരു നാലുവയസുകാരിയാണ്. മത്സരം ആരംഭിച്ചതും മറ്റു കുട്ടികൾ മുന്നോട്ട് പാഞ്ഞു.എന്നാൽ ഈ നാലുവയസുകാരി തുടക്കത്തിൽ തന്നെ വീണുപോയി. എന്നാൽ ഒട്ടും കാത്തുനിൽക്കാതെ ചാടി എഴുന്നേറ്റ് ഒരു കുതിപ്പായിരുന്നു. അത് വിജയത്തിലേക്കുള്ള കുതിപ്പുമായിരുന്നു. മറ്റൊരു രസകരമായ കാര്യം ഇത് എട്ടു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള റോളർ സ്‌കേറ്റിങ് മത്സരമായിരുന്നു എന്നതാണ്.

Read More:ഗൗരി കിഷൻ നായികയാകുന്ന ഉലഗമൈ ഒരുങ്ങുന്നു; ചിത്രത്തിൽ വേറിട്ട വേഷത്തിൽ നടി

പ്രചോദനകരവും ഹൃദയസ്പർശിയുമായ ഈ വിഡിയോ ഒട്ടേറെ ആളുകളാണ് കണ്ടതും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതും. അമ്പരപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന കുട്ടികളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ എപ്പോഴും ശ്രദ്ധേയമാകാറുണ്ട്.

Story highlights-4-yearold girl’s skating performance