രാജ്യത്ത് കുറയാതെ പ്രതിദിന കൊവിഡ് കേസുകള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 42,625 പേര്‍ക്ക്

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കൊറോണ വൈറസിന്റെ വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പ്രതിരോധ പ്രവര്ത്തനങ്ങളള് തുടരേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,625 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,17,69,132 ആയി ഉയര്‍ന്നു. 3,09,33,022 പേര് കൊവിഡ് രോഗത്തില്‍ നിന്നും ഇതുവരെ മുക്തരായി.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,10,353 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം രാജ്യത്ത് 562 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 4,25,757 പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.
Story highlights: 42,625 Fresh Covid Cases In India