സംവിധാനരംഗത്തേക്ക് ചുവടുവെച്ച് അനൂപ് പന്തളം; ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’ ഒരുങ്ങുന്നു

August 17, 2021

രസകരമായ പ്രാങ്ക് വിഡിയോകളിലൂടെ ശ്രദ്ധേയനായ അനൂപ് പന്തളം സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കിയാണ് ആദ്യ ചിത്രം അനൂപ് പന്തളം ഒരുക്കുന്നത്. ‘ഷെഫീക്കിന്റെ സന്തോഷം’ എന്നാണ് ചിത്രത്തിന്റെ പേര്. ഗുലുമാൽ എന്ന ടിവി ഷോയുടെ അവതാരകനായ അനൂപ് ആദ്യമായി എഴുതി സംവിധാനം ചെയുന്ന ഈ സിനിമ നിർമിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ബാദുഷയും ചേർന്നാണ്.

മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർമിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഷെഫീക്കിന്റെസന്തോഷം’. ഒരു റിയലിസ്റ്റിക് ഫൺ മൂവിയായി ഒരുങ്ങുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഷാൻ റഹ്മാൻ ആണ്. ഹാരിസ് ദേശമാണ് ലൈൻ പ്രൊഡ്യൂസർ. എൽദോ ഐസക് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.

Read More: വീൽ ലോഡറിന് മുകളിൽ നിന്നൊരു മനോഹര നൃത്തം- ശ്രദ്ധനേടി വിഡിയോ

ദി ഗ്രേറ്റ് ഫാദർ, സുഡാനി ഫ്രം നൈജീരിയ, കെട്ട്യോളാണെന്റെ മാലാഖ എന്നീ ചിത്രങ്ങളുടെ എഡിറ്റർ നൗഫൽ അബ്ദുള്ള, ആറാട്ട് തുടങ്ങിയ സിനിമയുടെ ആർട്ട് ഡയറക്ടർ ഷാജി നടുവിൽ, എന്നിങ്ങനെ പ്രഗത്ഭരായവരാണ്ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മറ്റു താരങ്ങളുടെ വിവരങ്ങളും കൂടുതൽ അറിയിപ്പും ഉടനെ ഉണ്ടാകും. രാകേഷ് കെ രാജൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ. കോസ്റ്റും ഇർഷാദ് ചെറുകുന്ന്, സ്റ്റീൽസ് ബിജിത് ധർമ്മടം, പ്രൊമോഷൻ കൺസൾട്ടന്റ് വിപിൻ കുമാർ. ഡിസൈൻ മാ മീ ജോ.

Story highlights- Anup Pandalam steps into direction