‘അഗ്നിസാക്ഷിയായി ഇലത്താലി ചാർത്തിയെൻ..’- നൃത്തഭാവങ്ങളിൽ അനു സിതാര
കഥാപാത്രങ്ങളേക്കാൾ നൃത്തത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനു സിതാര. സമൂഹമാധ്യമങ്ങളിൽ സജീവമായ അനു സിതാര നിരവധി നൃത്ത വിഡിയോകൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, സെറ്റുസാരിയിൽ നൃത്തം ചെയ്യുന്ന അനു സിതാരയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ‘അഗ്നിസാക്ഷിയായി ഇലത്താലി ചാർത്തിയെൻ..’ എന്ന ഗാനത്തിനാണ് മനോഹരമായ ഭാവങ്ങളും ചുവടുകളുമായി അനു സിതാര നൃത്തം ചെയ്യുന്നത്.
കൈമുദ്രകളും മുഖഭാവങ്ങളുംകൊണ്ട് മനോഹരമായ നൃത്തം അവതരിപ്പിച്ചിരിക്കുകയാണ് നടി. അതേസമയം,അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വാതിൽ എന്ന സിനിമയിലാണ് അനു സിതാര ഏറ്റവും ഒടുവിൽ അഭിനയിച്ചത്. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാതിൽ. സ്പാർക്ക് പിക്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വളാഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്താണ് പൂർത്തിയായത്.
Read More: ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഇടം നേടി ‘പക’; ട്രെയ്ലര് ശ്രദ്ധേയമാകുന്നു
ഇന്ദ്രജിത് സുകുമാരനും അനു സിതാരയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന അനുരാധ ക്രൈം നമ്പര്‍-59/2019 എന്ന സിനിമയും ഒരുങ്ങുന്നുണ്ട്. ഷാന്‍ തുളസീധരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഇന്ദ്രജിത്തിനും അനു സിതാരയ്ക്കും ഒപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്.
Story highlights- anusithara dance video