രുചികരവും ആരോഗ്യകരവുമായ ആപ്പിൾ ബദാം സ്മൂത്തി തയ്യാറാക്കി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ ചോക്ലേറ്റ് നായകനായിരുന്നു കുഞ്ചാക്കോ ബോബൻ. എന്നാൽ, അടുത്തിടെയായി കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം സസ്പെൻസ് ത്രില്ലറുകളാണ്. ക്രൈം ത്രില്ലറുകളാണ് ഇനി വരാനിരിക്കുന്ന കുഞ്ചാക്കോ ബോബൻ അഭിനയിച്ച ചിത്രങ്ങളിൽ അധികവും. പുതിയ ചിത്രങ്ങളുടെ ഭാഗമാകുന്നതിന് മുൻപായി ഒരു ഇടവേള എടുത്തിരിക്കുകയാണ് താരം. പ്രകൃതി ചികിത്സയ്ക്കായി പ്രകൃതി ശക്തി എന്ന ആശുപത്രിയിലായിരുന്നു കുഞ്ചാക്കോ ബോബൻ.
മനോഹരമായ അന്തരീക്ഷത്തിൽ ഒരുങ്ങിയ ആശുപത്രിയിൽ നിന്നും നിരവധി ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, രുചികരമായൊരു ആപ്പിൾ ബദാം സ്മൂത്തിയുമായി എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഏറ്റവും രുചികരവും ആരോഗ്യകരവുമായ സ്മൂത്തി ആരോഗ്യകേന്ദ്രത്തിലെ ഷെഫിന്റെ നിർദ്ദേശത്തോടെ സ്വയം തയ്യാറാക്കിയതാണ് എന്ന കുറിപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ സ്മൂത്തിയുടെ ചിത്രങ്ങൾ പങ്കുവെച്ചത്. ഷെഫ് കുപ്പായത്തിലുള്ള ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.
ഇതിന് കമന്റുമായി പ്രസിദ്ധ പാചക വിദഗ്ധൻ സുരേഷ് പിള്ള എത്തി. ദേ, ചാക്കോച്ചന്റെ സ്മൂത്തി..ഇനി ദുൽഖർ സൽമാന്റെ ബിരിയാണി കൂടിയായാൽ സമാധാനമായി എന്നാണ് കുഞ്ചാക്കോ ബോബൻ കമന്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് മറുപടിയുമായി കുഞ്ചാക്കോ ബോബനും എത്തി. ദുൽഖർ രുചികരമായ ബർഗർ ഉണ്ടാക്കുന്ന ആളാണ് എന്നാണ് നടൻ കമന്റ്റ് ചെയ്തത്.
Read More: തെലുങ്ക് ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മൃണാല്‍ താക്കൂര്‍
അഭിനേതാക്കളുടെ പാചക വിശേഷങ്ങൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ മോഹൻലാൽ തയ്യാറാക്കിയ ചിക്കൻ സ്പെഷ്യൽ റെസിപ്പി വിഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.
Story highlights- apple badam smoothie by kunchacko boban