പ്രമേഹത്തെ ചെറുക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പ്രമേഹം എന്ന വാക്ക് ഇന്ന് പരിചിതമല്ലാത്തവര്‍ വിരളമായിരിക്കും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോഴാണ് പലരേയും പ്രമേഹം എന്ന രോഗാവസ്ഥ അലട്ടുന്നത്. പ്രമേഹം നിയന്ത്രിക്കാന്‍ ഭക്ഷണ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പോഷകങ്ങള്‍ അടങ്ങിയതും അന്നജം കുറഞ്ഞതുമായ ഭക്ഷണ പദാര്‍ഥങ്ങള്‍ വേണം പ്രമേഹമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
പയറുവര്‍ഗങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. പോഷക സമ്പന്നമായ പയറുവര്‍ഗങ്ങള്‍ ആരോഗ്യകരവുമാണ്. മുതിര, ചെറുപയര്‍ തുടങ്ങിയവയില്‍ നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള ഓട്സും പ്രമേഹ രോഗികള്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാന്‍ ഓട്സിലെ ഘടകങ്ങള്‍ സഹായിക്കുന്നു.
Read more: നോബിയുടെ നടപ്പും ഭാവങ്ങളും രസകരമായി അനുകരിച്ച് മൃദുല വിജയ്: വിഡിയോ
പ്രമേഹരോഗികള്‍ ദിവസവും ചെറിയൊരളവില്‍ ബദാം കഴിക്കുന്നതും നല്ലതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ബദാമിലടങ്ങിയിരിക്കുന്ന മാംഗ്നീസ് സഹായിക്കുന്നു. നാലോ അഞ്ചോ എണ്ണം ബദാമാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ബ്രോക്കോളി, പാവയ്ക്ക തുടങ്ങിയ പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Story highlights: Best foods for people with diabetes