നോബിയുടെ നടപ്പും ഭാവങ്ങളും രസകരമായി അനുകരിച്ച് മൃദുല വിജയ്: വിഡിയോ

August 10, 2021
Mridula Vijay imitating Noby on Flowers Star Magic

ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക് പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയ പരിപാടിയാണ്. വെറൈറ്റി ഗെയിം, കിടിലന്‍ കൗണ്ടറുകള്‍ അങ്ങനെ ഏറെയുണ്ട് സ്റ്റാര്‍ മാജിക്കിലെ ആകര്‍ഷണങ്ങള്‍. അടുത്തിടെ ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കില്‍ മൃദുല വിജയ്-യും യുവ കൃഷ്ണയും ഒരുമിച്ചെത്തിയിരുന്നു.

വിവാഹശേഷം ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയ താരദമ്പതികള്‍ ഗംഭീരമായ ആസ്വാദന വിരുന്നാണ് സമ്മാനിച്ചതും. പലപ്പോഴും അനുകരണ കലയിലും കൈയടി നേടാറുള്ള താരമാണ് മൃദുല വിജയ്. സ്റ്റാര്‍ മാജിക്കിലെ താരങ്ങളെ അനുകരിച്ചും മൃദുല വിജയ് ശ്രദ്ധ നേടിയിട്ടുണ്ട്. നോബിയെ അനുകരിക്കുന്ന മൃദുലയുടെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. താരത്തിന്റെ നിപ്പും നടപ്പുമെല്ലാം അതേപടി അനുകരിച്ചിരിക്കുന്നു മൃദുല.

Read more: തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. അടുത്തിടെയായിരുന്നു മൃദുലയുടേയും യുവ കൃഷ്ണയുടേയും വിവാഹം.

Story highlights: Mridula Vijay imitating Noby on Flowers Star Magic