തങ്കച്ചന്റെ വേഷപ്പകര്‍ച്ചകള്‍ പ്രേക്ഷകര്‍ കാണാനിരിക്കുന്നതേയുള്ളൂ; ഈ ഡ്രാക്കുള ചിരിപ്പിച്ച് കൊല്ലും

August 8, 2021
Thankchan Vithura as Dracula Character on Fl

ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് ഇന്ന് ലോകമലയാളികളുടെ പ്രിയപ്പെട്ട പരിപാടിയാണ്. തികച്ചും വ്യത്യസ്തമയ ആസ്വാദനമാണ് ഫ്‌ളവ്‌ഴേസ് സ്റ്റാര്‍ മാജിക് ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. സ്റ്റാര്‍ മാജിക് പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്നു. തങ്കച്ചന്‍ വിതുര എന്ന താരത്തിനും ആരാധകര്‍ ഏറെയാണ്. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നതും. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും പ്രേക്ഷകര്‍ക്ക് മനോഹരമായ ചിരി വിരുന്നാണ് സമ്മാനിക്കുന്നത്.

ഡ്രാക്കുളയായി എത്തിയ തങ്കുവിന്റെ പ്രകടനവും സൈബര്‍ ഇടങ്ങളില്‍ കൈയടി നേടുകയാണ്. ചോരകുടിച്ചല്ല, ചിരിപ്പിച്ച് കൊല്ലുന്ന ഡ്രാക്കുളയാവുകയായിരുന്നു വേദിയില്‍ താരം. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ തങ്കച്ചന് സാധിക്കുന്നു. ഇതുതന്നെയാണ് ഈ കലാകാരനെ ഇത്രമേല്‍ ജനസ്വീകാര്യനാക്കിയതും.

തിരുവനന്തപുരം വിതുര സ്വദേശിയാണ് തങ്കച്ചന്‍. കുട്ടിക്കാലം മുതല്‍ക്കേ പാട്ടും മിമിക്രിയും ഡാന്‍സുമെല്ലാം ഏറെ ഇഷ്ടത്തോടെ താരം കൂടെകൂട്ടി. 1995- 96 കാലഘട്ടങ്ങളില്‍ അമ്മാവന്റെ മകനൊപ്പം ചേര്‍ന്ന് തങ്കച്ചന്‍ ‘ന്യൂ സ്റ്റാര്‍ ഓര്‍ക്കസ്ട്ര’ എന്ന ഒരു ട്രൂപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഏറെ നാള്‍ ഉണ്ടായിരുന്നില്ല ഈ ട്രൂപ്പ്.

Read more: ‘ഇഞ്ചക്ഷന്‍ എടുക്കാന്‍ ഒരു ഗ്യാപ്പിട്ടിതാ’; കൗണ്ടറിന്റെ കാര്യത്തില്‍ ബിനു അടിമാലിയെ വെല്ലാന്‍ വേറെയാളില്ല

പിന്നീട് തിരുവനന്തപുരത്തെ മറ്റ് സമതികളുടെ ഭാഗമായി. മിനിസ്‌ക്രീനില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ക്കേ തങ്കച്ചനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു തുടങ്ങി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുമില്ലാതെ ഹാസ്യത്തെ അനായാസം കൈകാര്യം ചെയ്യാന്‍ ഈ കലാകാരന് സാധിക്കുന്നു.

‘മെമ്മറീസ്’, ‘ലൈഫ് ഓഫ് ജോസുകുട്ടി’, ‘ദൃശ്യം’, ‘അമര്‍ അക്ബര്‍ അന്തോണി’, ‘പരോള്‍’ തുടങ്ങിയ സിനിമകളില്‍ തങ്കച്ചന്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടി. എന്തായാലും ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കച്ചന്‍ ഈ പെട്ടിപ്പാട്ടിലൂടെ പ്രേക്ഷകരുടെ സ്റ്റാറായി മാറിയിരിക്കുകയാണ്.

Story highlights: Thankchan Vithura as Dracula Character on Flowers Star magic