വേറിട്ട ഗെറ്റപ്പില്‍ അമിതാഭ് ബച്ചന്; ‘ചേഹ്റെ’ പ്രേക്ഷകരിലേയ്ക്ക്

ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള ചലച്ചിത്രതാരമാണ് അമിതാഭ് ബച്ചന്. നിരവധിയാണ് താരം പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കഥാപാത്രങ്ങളും. അമിതാഭ് ബച്ചന് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ചേഹ്റെ. തികച്ചും വ്യത്യസ്ത ഗെറ്റപ്പിലാണ് താരം ചിത്രത്തിലെത്തുന്നത്.
ചിത്രത്തിനു വേണ്ടിയുള്ള താരത്തിന്റെ ലുക്ക് സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. റുമി ജെഫ്രിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള അമിതാഭ് ബച്ചന്റെ വിഡിയോയും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുന്നു.
ഓഗസ്റ്റ് 27-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ് ചേഹ്റെ. ചിത്രത്തില്‍ ഒരു വക്കീല്‍ കഥാപാത്രത്തേയാണ് അമിതാഭ് ബച്ചന് അവതരിപ്പിക്കുന്നത് എന്ന ചില റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തെത്തിയിരുന്നു. ഇമ്രാന് ഹാഷ്മിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. രഞ്ജിത് കപൂറും സംവിധായകന് റുമി ജെഫ്രിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Story highlights: Chehre releasing on 27th August