അതേ ആവേശവും ചടുലതയും; ചെങ്കൽച്ചൂളയിലെ മിടുക്കന്മാർ വീണ്ടും ചുവടുവയ്ക്കുമ്പോൾ- വിഡിയോ

August 7, 2021

നടൻ സൂര്യയുടെ ജന്മദിനത്തിൽ ഏറ്റവുമധികം ഹിറ്റായത് തിരുവനന്തപുരം ചെങ്കൽച്ചൂളയിലെ മിടുക്കന്മാരുടെ ഒരു ഗംഭീര നൃത്തമാണ്. 2.36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ഒരു വമ്പൻ ഹിറ്റായി മാറിയത് നിമിഷനേരങ്ങൾക്കുള്ളിലാണ്. എംപി ശശി തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് കോളനിയിലെ താമസക്കാരായ 12 കുട്ടികളുടെ ടീം വർക്ക് ശ്രദ്ധിക്കപ്പെട്ടത്.

തിരുവനന്തപുരത്തെ രാജാജി നഗർ എന്നറിയപ്പെടുന്ന ചെങ്കൽചൂള കോളനിയിലെ കുട്ടികൾ അമ്പരപ്പിക്കുന്ന ചുവടുകളുമായി സൂര്യ അഭിനയിച്ച അയനിലെ ഗാനം അതേപടി പകർത്തുകയായിരുന്നു. മാത്രമല്ല, ഈ വിഡിയോ ചിത്രീകരിച്ചിരിക്കുന്നത് മൊബൈൽ ഫോണിലുമാണ്.

Read More: ‘സെല്ലുലോയിഡിന് പുറത്തുള്ള ആ മനുഷ്യനെ എനിക്ക് കാണാനും സ്പർശിക്കാനും കഴിയുന്നു’- ഹൃദയം തൊടുന്ന വാക്കുകളുമായി ദുൽഖർ സൽമാൻ

കേരളത്തിന്റെ റോഡുകൾ മുതൽ മേൽക്കൂരയും ടെറസും വരെ പാട്ടിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ആ മിടുക്കന്മാർ ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ലൈവായി ചുവടുവയ്ക്കുകയാണ്. അനായാസമായുള്ള ചുവടുകളുമായി വേദിയും അവർക്ക് പ്രോത്സാഹനം നൽകുന്നുണ്ട്.

Story highlights- chenkalchoola dancers on star magic