ആദിത്യ കരികാല ചോളനായി വാൾപ്പയറ്റ് അഭ്യസിച്ച് ചിയാൻ വിക്രം- വിഡിയോ
പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെൽവന്റെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ഒരു വലിയ താരനിരയിൽ ഒരുങ്ങുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ.
താരങ്ങളിൽ ഒരാളായ ചിയാൻ വിക്രം ഇപ്പോൾ വാൾപ്പയറ്റ് അഭ്യസിക്കുന്ന വിഡിയോ ശ്രദ്ധേയമാകുകയാണ്.
വിക്രം, ഐശ്വര്യ റായ്, കാർത്തി, ശോഭിത, വിക്രം പ്രഭു, ജയറാം, പ്രഭു, അശ്വിൻ തുടങ്ങി നിരവധി പ്രതിഭകളുള്ള ചിത്രമാണ് പൊന്നിയിൻ സെൽവൻ. വിക്രം, ഐശ്വര്യ റായ് എന്നിവർ ആദിത്യ കരികാല ചോളൻ, നന്ദിനി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
വികടൻ മാസിക കഴിഞ്ഞ ദിവസം താരങ്ങളുടെ ലുക്ക് പുറത്തുവിട്ടിരുന്നു. രണ്ടുഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘പി.എസ് 1’ എന്ന് പേര് നൽകിയിട്ടുണ്ട്. അത് 2022 ൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ് ശിവ അനന്ത്. എ. ആർ റഹ്മാൻ സംഗീതം ഒരുക്കും. രവി വർമ്മനാണ് ഛായാഗ്രഹണം.
Read More: വിവാഹ നിശ്ചയ വേളയിലെ ചില ചിരി നിമിഷങ്ങൾ- രസകരമായ വിഡിയോ പങ്കുവെച്ച് ആന്റണി വർഗീസ്
കല്‍ക്കി കൃഷ്ണമൂര്‍ത്തി ഒരുക്കിയ അഞ്ചു ഭാഗങ്ങളുള്ള ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.നോവൽ അടിസ്ഥാനമാക്കിയുള്ള പ്രമേയത്തിൽ അരുൾമൊഴിവർമ്മൻ അഥവാ രാജ രാജ ചോളൻ ഒന്നാമന്റെ കഥയാണ് പറയുന്നത്.
Story highlights- chiyaan vikram sword fight training