‘കാക്കേ കാക്കേ കൂടെവിടെ’ എഴുതിയത് ആര് എന്ന് ചോദ്യം; ഉത്തരത്തിനൊപ്പം മീനാക്ഷിയുടെ രസകരമായ കൗണ്ടറുകളും
ലോകമെമ്പാടുമുള്ള സംഗീതാസ്വാദകര്‍ക്ക് മനോഹരമായ പാട്ട് വിരുന്ന് സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളവേഴസ് ടോപ് സിംഗര്‍. മികച്ച സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ എത്തിയ ഫ്ളവേഴ്സ് ടോപ് സിംഗര്‍ 2 -ഉം പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയതാളങ്ങള്‍ കീഴടക്കി. കുരുന്ന് ഗായക പ്രതിഭകളുടെ പാട്ട് വിസ്മയങ്ങള്‍ക്കൊപ്പം ഫ്ളവേഴ്സ് ടോപ് സിംഗറിലെ മനോഹരമായ ചില നിമിഷങ്ങളും രസകരമായ സംഭാഷണങ്ങളുമൊക്കെ പ്രേക്ഷകരുടെ ഹൃദയം കവരാറുണ്ട്.
നിഷ്കളങ്കത നിറഞ്ഞ ചിരിയും വര്‍ത്തമാനവുമായി മീനാക്ഷിയും ഫ്ളവേഴ്സ് ടോപ് സിംഗറിലെ നിറസാന്നിധ്യമാണ്. മീനാക്ഷിയെ തേടി എം ജയചന്ദ്രന്റെ ഒരു ചോദ്യമെത്തി. ‘കാക്കേ കാക്കേ കൂടെവിടെ…’ എന്ന പാട്ട് എഴുതിയത് ആരാണെന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്കെത്തുന്നതിനിടെയുള്ള മീനാക്ഷിയുടെ ചില കൗണ്ടറുകളും പ്രേക്ഷകരെ ചിരിപ്പിക്കുന്നു.
Read more: ലക്ഷ്മി നക്ഷത്രയെ അനുകരിച്ച് മൃദുല വിജയ്; രസകരമായി ട്രോളി യുവ കൃഷ്ണ
ഫ്ളവേഴ്സ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരി ദിയയുടെ ഗാനാലാപനത്തിന് ശേഷമാണ് മനോഹരമായ നിമിഷങ്ങള്‍ വേദിയില്‍ അരങ്ങേറിയത്. ‘കാക്കേ കാക്കേ കാക്കത്തമ്പ്രാട്ടീ കണ്ണന്റെ കൂട്ടിന് വാ…’ എന്ന പാട്ടാണ് ദിയക്കുട്ടി പാടിയത്. സാഫല്യം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് ഗാനത്തിലെ വരികള്‍. എം ജി രാധാകൃഷ്ണന് സംഗീതം പകര്‍ന്നിരിക്കുന്നു. കല്ലറ ഗോപന് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Cute moments of Meenakshi and M Jayachandran on Flowers Top Singer