ലക്ഷ്മി നക്ഷത്രയെ അനുകരിച്ച് മൃദുല വിജയ്; രസകരമായി ട്രോളി യുവ കൃഷ്ണ

August 4, 2021
Mridula Vijay imitating Lakshmi Nakshathra

ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരുടേയും വിവാഹവും ഏറ്റെടുത്തിരുന്നു പ്രേക്ഷകര്‍. ജൂലൈ എട്ടിന് ആണ് മൃദുലയും യുവകൃഷ്ണയും വിവാഹിതരായത്.

ലോക മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവങ്ങള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലൂടെയാണ് വിവാഹശേഷം യുവയും മൃദുലയും ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടത്. മുന്‍പും സ്റ്റാര്‍ മാജിക്കില്‍ ഗംഭീര പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരങ്ങളാണ് ഇരുവരും.

Read more: ആന്റണി വര്‍ഗീസ് വിവാഹിതനാകുന്നു; ഹാല്‍ദി ചടങ്ങില്‍ പ്രിയപ്പെട്ടവള്‍ക്കൊപ്പം നൃത്തം ചെയ്ത് താരം

ഇത്തവണ സ്റ്റാര്‍ മാജിക്കില്‍ എത്തിയപ്പോഴും രസകരങ്ങളായ പ്രകടനങ്ങളാണ് താരദമ്പതികള്‍ കാഴ്ചവെച്ചത്. അനുകരണ കലയില്‍ കൈയടി നേടാറുള്ള മൃദുല സ്റ്റാര്‍ മാജിക് അവതാരക ലക്ഷ്മി നക്ഷത്രയെ അനുകരിച്ചു. രസകരമായ ട്രോളുമായി ആണ് ഈ അനുകരണത്തിന് പിന്നാലെ യുവയും കൈയടി നേടി.

തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.

Story highlights: Mridula Vijay imitating Lakshmi Nakshathra