‘ജീവിതം മാറ്റിമറിച്ച ഗാനത്തിന് ശേഷം ഒരുപതിറ്റാണ്ട് പിന്നിടുമ്പോൾ വീണ്ടും ഒന്നിക്കുന്നു’- ‘ബ്രോ ഡാഡി’ക്കായി ദീപക് ദേവിനൊപ്പം വിനീത് ശ്രീനിവാസൻ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി. മോഹൻലാൽ, പൃഥ്വിരാജ്, മീന സാഗർ, കനിഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ഹൈദരാബാദിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം, ചിത്രത്തിനായി ഒരു ഗാനം ആലപിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ദീപക് ദേവ് സംഗീതം പകരുന്ന ഗാനം വിനീതിനെ സംബന്ധിച്ച് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണ്. ദീപക് ദേവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് വിനീത് കുറിക്കുന്ന വാക്കുകൾ ശ്രദ്ധനേടുകയാണ്.
‘ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം, ഞാൻ ഇന്ന്ദീപക് ദേവ് ഏട്ടനായി ഒരു ഗാനം റെക്കോർഡു ചെയ്തു .. 17 വർഷം മുമ്പ്, 2005 ൽ പുറത്തിറങ്ങിയ കരളേ എന്ന ഗാനമാണ് അദ്ദേഹത്തിനായി റെക്കോർഡ് ചെയ്തത്, അതെന്റെ ജീവിതം മാറ്റിമറിച്ചു .. ദീപക് ഏട്ടൻ എനിക്ക് നരനും മറ്റ് നിരവധി മനോഹരമായ ഗാനങ്ങളും നൽകി. ബ്രോ ഡാഡിക്കായുള്ള ഇന്നത്തെ സെഷൻ അത്തരം അത്ഭുതകരമായ ഓർമ്മകൾ തിരികെ നൽകി’.- വിനീതിന്റെ വാക്കുകൾ.
Read More: കാർത്തിയുടെ നായികയായി അപർണ ബാലമുരളി വീണ്ടും തമിഴകത്തേക്ക്
ഇരുവരും ചേർന്നുള്ള ഒരു ചിത്രം ബ്രോ ഡാഡിയുടെ സംവിധായകനും നടനുമായ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ്. ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. അതേസമയം, കേരളത്തിൽ കൊവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ, സിനിമ ചിത്രീകണത്തിന് അനുമതിയില്ല. അതിനാലാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്.
Story highlights- deepak dev and vineeth sreenivasan composing song for bro daddy movie