ചിത്രീകരണം പുരോഗമിച്ച് ‘ദൃശ്യ 2’; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

August 14, 2021

മലയാളത്തിൽ സൂപ്പർ ഹിറ്റായ ദൃശ്യം 2 വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. ഇപ്പോഴിതാ, ചിത്രത്തിന്റെ കന്നഡ റീമേക്കിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ കഥയിൽ മാറ്റമില്ലെങ്കിലും കഥാപാത്രങ്ങളിൽ മാറ്റമുണ്ട്. നടി നവ്യ നായരാണ് മീന അവതരിപ്പിച്ച വേഷത്തിൽ എത്തുന്നത്.  റാണിക്ക് പകരം സീതയാണ് കന്നഡയിൽ. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നവ്യ നായർ.

കന്നഡയിൽ എത്തുമ്പോൾ ദൃശ്യം, ദൃശ്യയാണ്. ദൃശ്യത്തിന്റെ ഒന്നാം ഭാഗവും കന്നഡയിൽ ഒരുങ്ങിയിരുന്നു. രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. ദൃശ്യ 2 എന്നാണ് പേര്. ഇ ഫോർ എന്റർടൈന്റ്‌മെന്റ്സ് ആണ് നിർമാണം.

ആദ്യഭാഗത്തിൽ വേഷമിട്ടവർ തന്നെയാണ് രണ്ടാം ഭാഗത്തിലും അണിനിരക്കുന്നത്. ആശ ശരത് അതേവേഷത്തിൽ എത്തുന്നു. സിദ്ദിഖ് അവതരിപ്പിച്ച വേഷത്തിൽ പ്രഭുവാണ് എത്തുന്നത്. മുരളി ഗോപിയുടെ വേഷം അവതരിപ്പിക്കുന്നതാരെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

Read More: മാമാങ്കത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കാൻ വേണു കുന്നപ്പിള്ളി

അതേസമയം, ജീത്തു ജോസഫ് ആണ് തെലുങ്ക് റീമേക്കിന്റെയും സംവിധാനം നിര്‍വഹിയ്ക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വെങ്കടേഷ് ദഗുബാട്ടിയാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. മീന, നദിയ മൊയ്തു, എസ്തര്‍ അനില്‍, കൃതിക ജയകുമാര്‍, കാസി വിശ്വനാഥ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Story highlights- drishya 2 location photos