ദുൽഖർ സൽമാനൊപ്പം പൂജ ഭട്ടും സണ്ണി ഡിയോളും- ബോളിവുഡ് ചിത്രം ഒരുങ്ങുന്നു

August 12, 2021

ഒരു പാൻ ഇന്ത്യൻ താരമായി മാറുകയാണ് മലയാളികളുടെ പ്രിയനടൻ ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ബോളിവുഡ് ചിത്രങ്ങളിലെല്ലാം ദുൽഖർ സൽമാൻ നായകനായി എത്തി. ദുൽഖർ വേഷമിടുന്ന പുതിയ ബോളിവുഡ് ചിത്രം ഒരുങ്ങുകയാണ്. ആർ ബാൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഭട്ട്, സണ്ണി ഡിയോൾ എന്നിവരാണ് മറ്റു താരങ്ങൾ. ശ്രേയ ധന്വന്തരിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ത്രില്ലറായാണ് ചിത്രം ഒരുങ്ങുന്നത്.

എഴുത്തുകാരൻ-സംവിധായകൻ ‘ചീനി കം’, ‘പാ’, ‘പാഡ് മാൻ’ എന്നിവ സംവിധാനം ചെയ്തതിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആർ ബാൽകി. ആദ്യമായി ത്രില്ലർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്. മലയാള സിനിമയിലെ വളർന്നുവരുന്ന താരവും സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെ മകനുമായ ദുൽഖർ സൽമാൻ ചിത്രത്തിൽ വേഷമിടുന്നതിൽ ബാൽകിയും വളരെയധികം ആവേശത്തിലാണ്.

Read More: ഉത്സവ പ്രതീതിയിൽ ‘പുഷ്പ’യിലെ ആദ്യ ഗാനം- പ്രൊമോ വിഡിയോ

‘ഇന്നത്തെ ഇന്ത്യൻ സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിൽ ഒരാളാണ് ദുൽഖർ സൽമാൻ. ഈ സമയത്ത് അദ്ദേഹത്തിന്റെ റോളിനെക്കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാൻ കഴിയില്ലെങ്കിലും, അതിന്റെ വ്യത്യസ്തവും രസകരവുമായ വ്യാഖ്യാനത്തിനായി ഞാൻ ശരിക്കും കാത്തിരിക്കുകയാണ്’- ബാൽകിയുടെ വാക്കുകൾ.2022 ലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

Story highlights- Dulquer Salmaan in R. Balki’s next