ഈ വിഡിയോ കണ്ടാല്‍ കണ്ണുകളെ പോലും അവിശ്വസിച്ചേക്കാം; അതിശയിപ്പിക്കും അതിതീവ്രമായ ഈ ‘മാക്രോ സൂം’ ചിത്രങ്ങള്‍

August 16, 2021
Extreme macro-zoomed images

‘എനിക്കെന്റെ കണ്ണുകളെ പോലും വിശ്വാസിക്കാനായില്ല’ എന്ന് പറയാറുണ്ട് ചിലര്‍. പൊതുവെ അതിശയിപ്പിക്കുന്ന കാഴ്ചകള്‍ക്ക് നല്‍കുന്ന ഒരു വിശേഷണമാണ് ഇത്. സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാഴ്ചകളില്‍ പലതും പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അത്തരമൊരു ദൃശ്യമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വൈറലാകുന്നതും.

മാക്രോ സൂം ചെയ്ത ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് ഈ വിഡിയോ. കൈ, ചായ, മെഴുകുതിരി, ആപ്പിള്‍ അങ്ങനെ നമുക്ക് പരിചിതമായ വസ്തുക്കളെ സൂം ചെയ്ത് കാണിക്കുകയാണ് ഈ വിഡിയോയില്‍. മനുഷ്യന്റെ കണ്ണുകളുടെ പരിധിയെ പോലും ഭേദിച്ച വിസ്മയമാണ് ക്യാമറക്കണ്ണിലൂടെ സാധ്യമാക്കിയിരിക്കുന്നത്.

Read more: ജഗദീഷ് ഭാവങ്ങളില്‍ നിറഞ്ഞ് കൊല്ലം സുധി; രസകരം താരക്കൂട്ടങ്ങളുടെ ഈ ഡാന്‍സ് പ്രകടനം

സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ കോടിക്കണക്കിന് ആളുകള്‍ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു. ഓരോ വസ്തുക്കളേയും അതിതീവ്രമായ രീതിയില്‍ തന്നെ സൂം ചെയ്തിട്ടുണ്ട്. നഗ്ന നേത്രങ്ങള്‍ക്കൊണ്ട് കാണാന്‍ സാധിക്കാത്ത കാഴ്ചയാണ് ഒരു വിഡിയോയിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Story highlights: Extreme macro-zoomed images