എന്തൊരു തിളക്കമാണ് ഈ സന്തോഷത്തിന്; വൈറലായി പി ര്‍ ശ്രീജേഷിന്റെ വിജയം ആസ്വദിക്കുന്ന കുടുംബാംഗങ്ങളുടെ വിഡിയോ

August 5, 2021
Family members of Goalkeeper PR Sreejesh express their joy

പി ആര്‍ ശ്രീജേഷ് എന്ന് പേര് മലയാളക്കര ഹൃദയത്തോട് ചേര്‍ത്തിരിക്കുകയാണ്. ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കി ടീം വെങ്കലം നേടിയപ്പോള്‍ ഈ തിളക്കത്തിന് മാറ്റുകൂട്ടി പി ആര്‍ ശ്രീജേഷ് എന്ന ഗോള്‍കീപ്പര്‍. സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് താരത്തിന്റെ വിജയം ടെലിവിഷനില്‍ കാണുന്ന കുടുംബാംഗങ്ങളുടെ വിഡിയോ. നിറഞ്ഞു ചിരിച്ച് സന്തോഷിക്കുന്ന മാതാപിതാക്കളുടേയും ഭാര്യയുടേയും മക്കളുടേയും ദൃശ്യങ്ങള്‍ ആരുടേയും ഉള്ളു നിറയ്ക്കും.

സൂപ്പര്‍ സേവുകള്‍ നടത്തി ഇന്ത്യയെ വിജയപ്പിക്കാന്‍ ശ്രീജേഷ് വഹിച്ച പങ്ക് ചെറുതല്ല. തിരുവനന്തപുരം കിഴക്കമ്പലം സ്വദേശിയാണ് പി ആര്‍ ശ്രീജേഷ്. വെങ്കലത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ ജര്‍മനിയെ 5-4 ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സംഘം വിജയകിരീടം ചൂടിയത്.

Read more: ലക്ഷ്മി നക്ഷത്രയെ അനുകരിച്ച് മൃദുല വിജയ്; രസകരമായി ട്രോളി യുവ കൃഷ്ണ

2006- മുതല്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഭാഗമാണ് പി ആര്‍ ശ്രീജേഷ്. 2011 മുതല്‍ ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ഗോള്‍കീപ്പറും അദ്ദേഹമാണ്. ശ്രീജേഷിന്റെ സൂപ്പര്‍ സേവുകള്‍ ടോക്യോ ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് തുണയായി. ബ്രിട്ടനെതിരെ നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തിലും ഗംഭീരപ്രകടനമാണ് ഗോള്‍ കീപ്പറായ പി ആര്‍ ശ്രീജേഷ് കാഴ്ചവെച്ചത്.

Story highlights: Family members of Goalkeeper PR Sreejesh express their joy