ഹിറ്റ്ലറിന്റെ അച്ഛന്റെ അനിയൻ പത്തനംതിട്ടക്കാരൻ; ചൈതന്യ പ്രകാശിനെ കുഴപ്പിച്ച് ഗുലുമാൽ അനൂപ്- വിഡിയോ

August 13, 2021

പ്രാങ്ക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ആളാണ് അനൂപ് പന്തളം. സിനിമാതാരങ്ങളാണ് പ്രധാനമായും അനൂപിൻറെ പ്രാങ്കുകൾക്ക് ഇരയാകാറുള്ളത്. ലോക്ക് ഡൗൺ സമയത്ത് ഫോൺ കോളുകളിലൂടെയാണ് അനൂപ് താരങ്ങളെ പറ്റിച്ചിരുന്നത്. ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വിയുടെ ഇൻസ്റ്റാഗ്രാം ഇന്റർവ്യൂവിൽ അവതാരകനായി എത്തിയിരിക്കുകയാണ് അനൂപ്. ടോപ് സിംഗർ അവതാരകയും നടിയുമായ മീനാക്ഷി. സ്റ്റാർ മാജിക് താരങ്ങളായ ശ്രീവിദ്യ, ചൈതന്യ പ്രകാശ് എന്നിവരാണ് പെൺപടയിൽ അതിഥികളായി എത്തിയത്.

മുൻപ് രസകരമായി രണ്ടുതവണ പറ്റിക്കപ്പെട്ടിരുന്നതുകൊണ്ട് ഗുലുമാൽ അനൂപിനെ കണ്ടതും മീനാക്ഷിക്കും ചൈതന്യക്കും ശ്രീവിദ്യ കരുതിയിരിക്കാൻ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത്തവണ ചൈതന്യ പ്രകാശിനെയാണ് അനൂപ് പറ്റിച്ചത്. പത്തനംതിട്ട സ്വദേശിനിയായ ചൈതന്യയോട് ഹിറ്റ്ലറിന്റെ അച്ഛന്റെ അനിയൻ പത്തനംതിട്ട സ്വദേശിയാണ് എന്നാണ് ഗുലുമാൽ അനൂപ് പറഞ്ഞത്. ചൈതന്യ അത് വിശ്വസിക്കുകയും ചെയ്തു.

Read More: ‘അഗ്നിസാക്ഷിയായി ഇലത്താലി ചാർത്തിയെൻ..’- നൃത്തഭാവങ്ങളിൽ അനു സിതാര

രസകരമായ ഈ വിഡിയോ ശ്രദ്ധേയമാകുകയാണ്. ടിക് ടോക് താരമെന്ന നിലയിൽ സ്റ്റാർ മാജിക്കിലേക്ക് എത്തിയ മിടുക്കിയാണ് ചൈതന്യ പ്രകാശ്.മനോഹര നർത്തകിയും കൂടിയാണ് ചൈതന്യ. ടിക് ടോക്കിലും ഇൻസ്റാഗ്രാമിലുമെല്ലാം ശ്രദ്ധേയയാണ് താരം. 

Story highlights- flowers penpada video