‘കൊവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല’; സൈബര്‍ ഇടങ്ങളില്‍ വീണ്ടും ദൃശ്യം ഓര്‍മകള്‍

ഇന്ന് ഓഗസ്റ്റ് 2. മലയാള ചലച്ചിത്ര ആസ്വാദകരെ സംബന്ധിച്ച് ഇത്രമേല്‍ ഓര്‍മിക്കപ്പെടുന്ന ഒരു ദിവസം വേറെയുണ്ടാകില്ല. ദൃശ്യം എന്ന സിനിമയില്‍ പ്രതിപാദിച്ച ഓഗസ്റ്റ് 2 എന്ന തീയതിയുടെ ഓര്‍മകള്‍ നിറയുകയാണ് വീണ്ടും സമൂഹമാധ്യമങ്ങളില്‍. ജോര്‍ജ്ജുകുട്ടിയും കുടുംബവും ധ്യാനത്തിന് പോയ ദിവസമാണ് ഓഗസ്റ്റ് 2.
ഈ ദിവസത്തിന്റെ ഓര്‍മ ദൃശ്യത്തില്‍ അനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച എസ്തറും പങ്കുവെച്ചിട്ടുണ്ട്. കൊവിഡ് ആയതിനാല്‍ ഈ വര്‍ഷം ധ്യാനം ഇല്ല പോലും എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് ദൃശ്യത്തിലെ സ്റ്റില്ലുകള്‍ താരം പങ്കുവെച്ചത്.
Read more: കണ്ണിറുക്കി ഒളിച്ചുകളിച്ച് രമ്യ നമ്പീശനും ഒരു കൊച്ചുമിടുക്കിയും; പാട്ടുവേദിയിലെ ക്യൂട്ട് നിമിഷം
വെള്ളിത്തിരയില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രമാണ് ദൃശ്യം. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത് ജീത്തു ജോസഫ്. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയതെങ്കിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. മീന, ആശ ശരത്, അന്‍സിബ, മുരളി ഗോപി, സിദ്ദിഖ്, സായ്കുമാര്‍ തുടങ്ങിയ താരങ്ങള്‍ അമിനിരന്നു ദൃശ്യം 2 ല്‍.
Story highlights: Funny troll on Drishyam movie