അണുബോംബ് സ്ഫോടനത്തെ അതിജീവിച്ചു; 394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വൃക്ഷം ‘സമാധാനത്തിന്റെ സമ്മാനം’
394 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മരമുണ്ട്. കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍. ഇതൊരു ബോണ്‍സായി വൃക്ഷമാണ്. ചരിത്രപ്രധാനമായ സംഭവത്തെ പോലും ഓര്‍മ്മപ്പെടുത്തുന്ന വൃക്ഷം. ഹിരോഷിമയിലെ ആണവ ബോബാക്രമണത്തെ പോലും അതിജീവിച്ച വൃക്ഷമാണ് ഇത്. ഇത് തന്നെയാണ് ഈ മരത്തിന്റെ കൗതുകവും.
1625-ലാണ് ഈ മരം നട്ടുപിടിപ്പിച്ചത്. വൈറ്റ് പൈന്‍ ബോണ്‍സായ് മരമാണിത്. വാഷിങ്ടണ്‍ ഡിസിയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷ്ണല്‍ ആര്‍ബോറെറ്റത്തിലെ നാഷ്ണല്‍ ബോണ്‍സായ് ആന്‍ഡ് പെന്‍ജിങ് മ്യൂസിയത്തിലാണ് നിലവില്‍ ഈ മരമുള്ളത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1976-ല്‍ ജപ്പാനില്‍ നിന്നുള്ള ബോണ്‍സായ് വിദഗ്ധനായ മസാരു യമാകി എന്നയാളാണ് ഈ മരം അമേരിക്കയ്ക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍ അന്ന് അദ്ദേഹം മരത്തിന്റെ സവിശേഷതകളെക്കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ പേരക്കുട്ടികളാണ് മരത്തിന്റെ ചരിത്രം വ്യക്തമാക്കിയത്.
Read more: കാന്‍സര്‍ ബാധിച്ച സഹോദരിയെ സംരക്ഷിക്കാന്‍ കച്ചവടക്കാരനായ 10 വയസ്സുകാരന്
1945- ഓഗസ്റ്റ് ആറിന് ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിക്കപ്പെട്ടു. നഗരത്തിന്റെ പലയിടങ്ങളും നശിച്ചു. നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ മസാരു യമാകിയും കുടുംബവും രക്ഷപ്പെട്ടു. അവരുടെ നഴ്സറിയിലെ ബോണ്‍സായ് മരവും. പിന്നീട് അദ്ദേഹം ആ മരത്തെ കടുതല്‍ സംരക്ഷിച്ചു. അമേരിക്കയ്ക്ക് തന്നെ അത് സമ്മാനിക്കുകയും ചെയ്തു. സമാധനത്തിന്റെ സമ്മാനം എന്നാണ് ഈ ബോണ്‍സായ് മരത്തെ വിശേഷിപ്പിക്കുന്നത്.
Story highlights: The trees that survived the bombing of Hiroshima