കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകൾ
August 12, 2021

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകൾ. ഇതോടെ സജീവ കേസുകളുടെ എണ്ണം 387987 ആയി. 40,013 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 97.45 ശതമാനമായി ഉയര്‍ന്നു.
Read More: ഒരേസമയം രസകരവും സങ്കടകരവുമായ അനുഭവം- ഒറ്റയ്ക്ക് വിമാനത്തിൽ യാത്ര ചെയ്ത് മാധവൻ
വിവിധ സംസ്ഥാനങ്ങളിലായി 3.86 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 140 ദിവസത്തിനിടിയില്‍ ആദ്യമായാണ് സജീവ കേസുകള്‍ ഇത്രയധികം കുറയുന്നത്. നിലവില്‍ പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.94 ശതമാനമാണ്. ഇത് വരെ 52 കോടി 36 ലക്ഷം വാക്സിന് വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Story highlights- india covid updates