ഇന്ത്യയില്‍ 4.3 ലക്ഷം കടന്ന് കൊവിഡ് മരണങ്ങള്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 40,120 പേര്‍ക്ക്
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല ഇന്ത്യയിലും കൊവിഡ് വ്യാപനം. രാജ്യത്താകെ കൊവിഡ് മൂലം 2.3 ലക്ഷം പേര് മരണപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 32,117,826 ആയി ഉയര്‍ന്നു. കഴിഞ്ഞ ഒരു ദിവസത്തിനിടെ 585 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യത്താകെ ഇതുവരെ 430,254 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്.
3.85 ലക്ഷം പേരാണ് നിലവില്‍ കൊവിഡ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രാജ്യത്താകെ 3.13 കോടി പേരാണ് കൊവിഡ് മുക്തരായത്. കേരളത്തിലാണ് ഏറ്റവും അധികം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 21,445 പേര്‍ക്ക് കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു.
Story highlights: India records 40,120 new covid-19 cases, 585 deaths