ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 25,166 പേര്‍ക്ക്
രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 154 ദിവസത്തിനിടെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.
നിലിവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,69,846 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 146 ദിവസത്തിനിടെ ഇത് ആദ്യമായാണ് സജീവരോഗികളുടെ എണ്ണത്തില്‍ ഇത്രേയും കുറവ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 437 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.
Read more: ഉപേക്ഷിക്കപ്പെട്ട മൃഗങ്ങള്‍ക്ക് അഭയകേന്ദ്രമൊരുക്കുന്ന 69-കാരി
97.51 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. 55,47,30,609 ഡോസ് വാക്സിനും രാജ്യത്ത് ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
Story highlights: India reports 25,166 daily new cases and 437 deaths in 24 hours