24 മണിക്കൂറിനിടെ ഇന്ത്യയില്‍ 25,467 പുതിയ കൊവിഡ് രോഗികള്‍; 354 മരണവും

August 24, 2021
India reports 18,870 new Covid cases

രാജ്യത്ത് 24 മണിക്കൂറിനിടെ 25,467 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. രാജ്യത്താകെ ഇതുവരെ 32,474,773 പേര്‍ക്ക് കൊവിഡ് ബാധിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 319,551 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്.

കഴിഞ്ഞ ഒരു ദിവസത്തിനിടെ 354 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മാത്രം 39,486 പേര്‍ കൊവിഡില്‍ നിന്നും മുക്തരായി. പ്രതിദിനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് പോസിറ്റീവ് കേസുകളേക്കാള്‍ കൂടുതലാണ് പ്രതിദിനം രോഗമുക്തരാവുന്നവരുടെ എണ്ണം. നേരിയ ആശ്വാസം പകരുന്നതാണ് ഈ കണക്കുകള്‍.

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴഉം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.

Story highlights: India reports 25,467 cases and 354 deaths in last 24 hours