നേരിയ ആശ്വാസദിനം; രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചക് 30,941 പേര്‍ക്ക്
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആശ്വാസം പകരുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,941 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ ഇതുവരെ 3,27,68,880 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,70,640 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 3,19,59,680 പേര് കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായിട്ടുണ്ട് ഇതുവരെ. ഇന്നലെ മാത്രം 350 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 4,38,560 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് മൂലം ജീവന് നഷ്ടമായത്. 64,05,28,644 ഡോസ് വാക്സിനും രാജ്യത്ത് ഇതുവരെ നല്‍കിയിട്ടുണ്ട്.
Read more: സ്വര്‍ണം എറിഞ്ഞ് വീഴിത്തി സുമിത്; പാരാലിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് അഭിമാനം
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിതുടങ്ങിയിട്ട്. കേരളമുള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ മാസ്ക്, സാനിറ്റൈസര്‍, സാമൂഹിക അകലം, വാക്സിനേഷന് തുടങ്ങിയ പ്രതിരോധങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
Story highlights: India reports 30,941 new Covid-19 cases