ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 30,948 പേര്‍ക്ക്

August 22, 2021

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി നമ്മെ അലട്ടിതുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. എങ്കിലും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഗപ്പെടുത്തി. നേരിയ ആശ്വാസം പകരുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയതായി പുറത്തുവിട്ട കൊവിഡ് കണക്കുകള്‍.

കഴിഞ്ഞ 24 മണിക്കൂറിനിടെ 30,948 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ ഇതുവരെ 3,24,24,234 പേര്‍ക്ക് കൊവിഡ് ബാധിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,53,398 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 152 ദിവസത്തിനിടെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറവ് സജീവ രോഗികളുടെ നിരക്കാണിത്.

Read more: ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

കഴിഞ്ഞ ഒരു ദിവസത്തിനിടെ 403 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 4,34,367 ആയി.

Story highlights: India reports 30,948 new Covid-19 cases, 403 deaths in last 24 hours