ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

August 19, 2021
Story of M B Ali bus ticket collection

ജീവിതത്തില്‍ ഒരിക്കലെങ്കിലും ബസ് യാത്ര ചെയ്യാത്തവര്‍ ഒരുപക്ഷെ നമ്മുടെയിടയില്‍ വിരളമായിരിക്കും. മനോഹരമായ ഓര്‍മ്മകളും അനുഭവങ്ങളുമൊക്കെ സമ്മാനിക്കാറുമുണ്ട് പലര്‍ക്കും ബസ് യാത്രകള്‍. ടിക്കറ്റെടുത്താണ് ബസില്‍ യാത്ര ചെയ്യാറ്. യാത്രയ്ക്ക് ശേഷം പലരും ഈ ടിക്കറ്റ് വലിച്ചെറിയാറാണ് പതിവ്.

എന്നാല്‍ യാത്ര ചെയ്തപ്പോള്‍ കിട്ടിയ ടിക്കറ്റുകള്‍ എല്ലാം സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ഒരാള്‍. അപൂര്‍വമായ ഈ ശേഖരം കൗതുകം നിറയ്ക്കുന്നു. എം ബി അലി എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ആലുവ എടത്തല സ്വദേശിയാണ് ഇദ്ദേഹം. വര്‍ഷങ്ങളായി ബസ് ടിക്കറ്റുകളുടെ ശേഖരം തുടങ്ങിയിട്ട്. കൃത്യമായി പറഞ്ഞാല്‍ 37 വര്‍ഷങ്ങള്‍ കടന്നു. നിരവധി ബസുകളുടെ ടിക്കറ്റുകള്‍ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

Read more: ചലിക്കുന്ന ഓര്‍ക്കിഡ് പുഷ്പങ്ങളോ…?; കൗതുകം നിറയ്ക്കുന്ന കാഴ്ചയ്ക്ക് പിന്നില്‍…

1980 മുതലുള്ള ബസ് യാത്രയിലെ ടിക്കറ്റുകള്‍ എം ബി അലിയുടെ ശേഖരത്തിലുണ്ട്. അഞ്ച് പൈസയുടെ ടിക്കറ്റ് വരെ ഇക്കൂട്ടത്തിലുണ്ട് എന്നതാണ് മറ്റൊരു ആകര്‍ഷണം. സിഗരറ്റ് കമ്പനിയുടെ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന സമയത്താണ് ഇദ്ദേഹം ടിക്കറ്റുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയത്. ഓരോ യാത്ര കഴിയുമ്പോഴും ലഭിയ്ക്കുന്ന ടിക്കറ്റുകള്‍ ഒരു കവറിലാക്കി സൂക്ഷിക്കുകയാണ് എം ബി അലി.

Story highlights: Story of M B Ali bus ticket collection