24 മണിക്കൂറിനിടെ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 36,401 പേര്‍ക്ക്; 530 മരണവും
നാളുകള്‍ ഏറെയായി രാജ്യം കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കെറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ ഈ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നാം തുടരേണ്ടിയിരിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,401 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്താകെ ഇതുവരെ 3,23,22,258 പേര്‍ക്കാണ് കൊവിഡ് രോഗം ബാധിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 530 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 4.32 ലക്ഷം പേരുടെ ജീവനാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് കവര്‍ന്നത്.
Read more: നൃത്തംചെയ്തുകൊണ്ട് കാലുകളാൽ മോഹൻലാലിൻറെ മുഖം വരച്ച് അതുല്യ കലാകാരി- വിഡിയോ
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,64,129 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 149 ദിവസത്തിനിടെയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കുറവ് സജീവരോഗികളുടെ നിരക്കാണിത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 39,157 കൊവിഡ് ബാധിതര്‍ രോഗത്തില്‍ നിന്നും മുക്തരായി. രാജ്യത്താകെ ഇതുവരെ 3.15 കോടി പേര് കൊവിഡ് മുക്തരായിട്ടുണ്ട്. 97.52 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്.
Story highlights: India Reports 36,401 New COVID-19 Infections