വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ രോഗ സ്ഥിരീകരിച്ചത് 35,178 പേര്‍ക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 35,178 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഏറ്റവും പുതിയ കൊവിഡ് കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 440 കൊവിഡ് മരണങ്ങളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ ഇതുവരെ 4,32,519 പേരുടെ ജീവനാണ് കൊവിഡ് കവര്‍ന്നത്.
നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 3,67,415 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. 150 ദിവസത്തിനിടെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും കുറവ് സജീവ രോഗികളുടെ നിരക്കാണിത്. 97.52 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക്.
Read more: പാമ്പുകള്‍ക്ക് മാളമുണ്ട്…; ശ്രഹരിയുടെ ഗംഭീര ആലാപനത്തിന് കൈയടിക്കാതിരിക്കാനാവില്ല
നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ അലട്ടി തുടങ്ങിയിട്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. ഇന്ത്യയില്‍ 57,22,81,488 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ട്.
Story highlights: India reports 36,571 new Covid cases and 540 fatalities in the last 24 hours