രാജ്യത്ത് 46,759 പുതിയ കൊവിഡ് രോഗികൾ; 509 മരണം
വിട്ടൊഴിയാതെ കൊറോണ വൈറസ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,759 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 31,374 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 509 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,26,49,947 ആണ്. ഇതുവരെ 3,18,52,802 പേരാണ് രാജ്യത്ത് രോഗമുക്തരായത്. നിലവിൽ 3,59,775 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണസംഖ്യ 4,37,370 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ വാക്‌സിൻ നൽകിയത് 62,29,89,134 പേർക്കാണ്. അതേസമയം രാജ്യത്ത് ഇന്നലെ മാത്രം ഒരു കോടിയിലധികം വാക്സിൻ വിതരണം നടന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 1,00,63 ,931 ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തതായാണ് കണക്ക്.
Read also: ഈ കാമറാമാൻ ആള് ചില്ലറക്കാരനല്ല, തത്ത പകർത്തിയ ദൃശ്യങ്ങൾ കണ്ടത് ലക്ഷക്കണക്കിന് ആളുകൾ, വിഡിയോ
ഇന്ത്യയിൽ ഏറ്റവുമധികം രോഗബാധിതർ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്ത് ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 32,801 കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,573 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,491 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 179 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്.
Story highlights: india reports 46759 new covid-19 cases