നാൽപതു വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ മെഡൽ നേടി ഇന്ത്യ- വെങ്കല തിളക്കത്തിൽ രാജ്യം
അവിശ്വസനീയമായ വിജയം കൈവരിച്ചിരിക്കുകയാണ് രാജ്യം. കാരണം നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇന്ത്യൻ ഹോക്കി മെഡൽ തിളക്കം അറിയുന്നത്. ടോക്യോ ഒളിമ്പിക്സില്‍ ജര്‍മനിയെ നാലിനെതിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യയുടെ പുരുഷ ടീം വെങ്കലം നേടിയത്. 1980ൽ നടന്ന മോസ്കൊ ഒളിമ്പിക്സിലാണ് ഇതിനു മുൻപ് ഇന്ത്യ മെഡൽ നേടിയത്. അന്ന് സ്വർണമാണ് നേടിയതെങ്കിലും ഇന്നത്തെ വെങ്കല മെഡലിന് അന്നത്തെ സ്വർണ്ണത്തിന്റെ പകിട്ടുണ്ട്. അത്രത്തോളം ആവേശത്തോടെയാണ് കാലമിത്രയും രാജ്യം കാത്തിരുന്നത്.
ഇതുവരെയുള്ള ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് മൂന്നാം വെങ്കലമാണ് ഹോക്കി ടീം സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യയുടെ മെഡൽനേട്ടം 12 ആയി ഉയർന്നു.
തുടക്കം മുതൽ ജർമനിയാണ് ആധിപത്യം പുലർത്തിയത്. രണ്ടാം മിനിറ്റിൽ തന്നെ ഇന്ത്യക്കെതിരെ പ്രതിരോധം തീർത്ത് മികച്ച ലീഡ് ജർമനി നേടി. രണ്ടാം ക്വാർട്ടറിൽ പക്ഷെ ആവേശത്തോടെ കളിച്ച ഇന്ത്യ സമനില കണ്ടത്തി. എന്നാൽ അതിനധികം ആയുസുണ്ടായില്ല. ജർമൻ നിര വീണ്ടും ഇന്ത്യയെ തകർത്തു. മൂന്നാം ക്വാർട്ടറിൽ ആദ്യം തന്നെ ഇന്ത്യ നാലാം ഗോൾ കണ്ടെത്തി. ഇതിനു പിന്നാലെ 3-1 എന്ന സ്കോറിൽ നിന്നും 5-3 എന്നതിലേക്ക് ഇന്ത്യ ഉയർന്നു. നാലാം ക്വാർട്ടറിൽ ജർമനി വീണ്ടും പോരാടി. ഒടുവിൽ 5-4 എന്ന നിലയിലായി. അധികം വൈകാതെ തന്നെ നാല്പത്തൊന്നു വർഷങ്ങൾക്ക് ശേഷം ഇന്ത്യ മെഡൽ തിളക്കം അറിയുകയായിരുന്നു.
Storyhighlights- india v/s germany hockey match india won bronze medal