സലാറില്‍ പ്രഭാസിനൊപ്പം പ്രധാന കഥാപാത്രമായി ജഗപതി ബാബു

August 24, 2021
Jagapathi Babu teams up with Prabhas for Salaar

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സലാര്‍ എന്നാണ് ചിത്രത്തിന്റെ പേര്. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

ചിത്രത്തില്‍ ജഗപതി ബാബുവും ഒരു സുപ്രധാന കഥാപാത്രമായെത്തുന്നുണ്ട്. താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രാജമന്നാര്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം,ഹിന്ദി എന്നീ ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേയ്ക്കെത്തും.

Read more: ഇവിടെയുണ്ട് 1980-മുതലുള്ള ബസ് ടിക്കറ്റുകള്‍: ഇതൊരു അപൂര്‍വ ശേഖരം

ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഏറ്റവും ആക്രമണകാരിയായ മനുഷ്യന്‍ എന്ന ടാഗ്-ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തെത്തിയിരിക്കുന്നത്. ഹോംബാലെ ഫിലിംസിന്റെ ശ്രീ വിജയ് കിരഗണ്ടൂര്‍, പ്രശാന്ത് നീല്‍, പ്രഭാസ് എന്നിവര്‍ ഒരുമിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം കൂടിയാണ് സലാര്‍.

Story highlights: Jagapathi Babu teams up with Prabhas for Salaar