സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം; ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍
കേരളത്തില്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തി. പുതിയ തീരുമാനപ്രകാരം ഇനി മുതല്‍ ശനിയാഴ്ച ലോക്ക്ഡൗണ്‍ ആയിരിക്കില്ല. ഞായറാഴ്ച മാത്രമായിരിക്കും സംസ്ഥാനത്ത് ലോക്ക്ഡൗണ്‍. അടുത്ത ആഴ്ച മുതല്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.
അതേസമയം കേരളത്തില്‍ ഇന്ന് 23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.23,676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര് രോഗമുക്തി നേടി. 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
Story highlights: Kerala cancel Saturday lockdown