വീടിന്റെ മുന്‍പിലെത്തിയ നിര്‍ധനയായ പെണ്‍കുട്ടിക്ക് ചെരുപ്പും മാലയും വളയും നല്‍കി രണ്ട് കുരുന്നുകള്‍: ഹൃദയം നിറയ്ക്കും ഈ കാഴ്ച

August 16, 2021
Kids Humanity video goes viral in Social Media

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ ഏറെയായി. കൗതുകം നിറയ്ക്കുന്നതും ഉള്ളു തൊടുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുള്ള കാഴ്ചകള്‍. വളരെ വേഗത്തില്‍ ജനഹൃദയങ്ങള്‍ കീഴടക്കുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്നും നാം വിശേഷിപ്പിയ്ക്കാറുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു സ്‌നേഹക്കാഴ്ച. വീടിന് മുന്നിലെത്തിയ നിര്‍ധനയായ ഒരു കൊച്ചുപെണ്‍കുട്ടിക്ക് മാലയും ചെരുപ്പും വളകളും ഒക്കെ നല്‍കുന്ന സഹോദരങ്ങളുടേതാണ് ഈ വിഡിയോ. സ്‌നേഗഹാര്‍ദ്രമായ ഇവരുടെ പ്രവൃത്തി കാഴ്ചക്കാരുടെ ഹൃദയം നിറയ്ക്കുന്നു.

Read more: ജനാര്‍ദ്ദനന്റെ ശബ്ദത്തില്‍ എം.എസ് തൃപ്പൂണിത്തുറയെ അനുകരിച്ച് അനു: ഈ മിമിക്രി സൈബര്‍ ഇടങ്ങളില്‍ ഹിറ്റ്

വീടിന് മുന്‍പിലെത്തിയ പെണ്‍കുട്ടിയുടെ കാലില്‍ ചെരുപ്പ് ഇല്ലെന്ന് മനസ്സിലാക്കായ വീട്ടിലെ കുരുന്ന് അകത്തേയ്ക്ക് പോയി അവള്‍ക്കായി ഒരു ജോഡി ചെരുപ്പ് കൊണ്ടുവരുന്നു. പിന്നാലെ വന്ന സഹോദരന്‍ പെണ്‍കുട്ടിയെ മാല ധരിപ്പിക്കുന്നതും വള ധരിപ്പിക്കുന്നതും വിഡിയോയില്‍ ഉണ്ട്. നിസ്വാര്‍ത്ഥമായി മറ്റുള്ളവരേയും സ്‌നേഹിക്കാന്‍ ഈ കുഞ്ഞു സഹോദരങ്ങള്‍ തയാറായി. അതുതന്നെയാണ് ഈ വിഡിയോയെ ഇത്രമേല്‍ ശ്രദ്ധേയമാക്കിയതും.

Story highlights: Kids Humanity video goes viral in Social Media