ജഗദീഷ് ഭാവങ്ങളില്‍ നിറഞ്ഞ് കൊല്ലം സുധി; രസകരം താരക്കൂട്ടങ്ങളുടെ ഈ ഡാന്‍സ് പ്രകടനം

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്ളേവഴ്സ് സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും തകര്‍പ്പന്‍ ഗെയിമുകളുടെ ആവേശവുമെല്ലാം ഈ പരിപാടിയുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ താരമായ കൊല്ലം സുധിക്കുമുണ്ട് ആരാധകര്‍ ഏറെ.
അതുല്യ നടന് ജഗദീഷിന്റെ ഫിഗര്‍ അനുകരിച്ച് കൈയടി നേടിയിട്ടുള്ള താരമാണ് കൊല്ലം സുധി. ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്കിലെ അദ്ദേഹത്തിന്റെ ഒരു ഗംഭീര പ്രകടനം സമൂഹമാധ്യമങ്ങളിലും വൈറലായിരിക്കുകയാണ്. താരക്കൂട്ടങ്ങള്‍ ചേര്‍ന്നുള്ള നൃത്ത പ്രകടനത്തിന്റേതാണ് ഈ വിഡിയോ. ജഗദീഷിന്റെ ഭാവത്തില്‍ നിറഞ്ഞാടുകയായിരുന്നു കൊല്ലം സുധി. കലാകാരന്റെ ഈ അനുകരണ മികവിനെ പ്രശംസിക്കുന്നവരും ഏറെയാണ്.
അക്കരെ നിക്കണ ചക്കരമാവിലൊരിത്തിരി…. എന്ന ഗാനത്തിന് ആണ് താരക്കൂട്ടങ്ങള്‍ ചേര്‍ന്ന് നൃത്തം ചെയ്തത്. 1996-ല്‍ പ്രേക്ഷകരിലേക്കെത്തിയ ഹിറ്റ്ലര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഹിറ്റ്ലര്‍ എന്ന ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിച്ച കഥാപാത്രവും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് ഗാനത്തിലെ വരികള്‍. എസ് പി വെങ്കടേഷ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ എസ് ചിത്രയും എം ജി ശ്രീകുമാറും ചേര്‍ന്നാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.
Story highlights: Kollam Sudhi imitating Jagatheesh on Flowers Star Magic