കുരുതിയില്‍ ലായിക് ആയി വിസ്മയിപ്പിച്ച് പൃഥ്വിരാജ്; ഉജ്ജലം ഈ സംഗീതം

August 13, 2021

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രം. ലായിക് എന്ന കഥാപാത്രത്തെ അഭിനയമികവുകൊണ്ട് പൃഥ്വിരാജ് പരിപൂര്‍ണതയിലെത്തിക്കുന്നു. ചിത്രത്തില്‍ ലായിക് എന്ന കഥാപാത്രത്തോടൊപ്പംതന്നെ സംഗീതവും ശ്രദ്ധ നേടി. ചിത്രത്തിന്റെ തീം സോങും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

മനു വാര്യര്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെ ആഗസ്റ്റ് 11 മുതല്‍ ആണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. ത്രില്ലര്‍ സ്വഭാവമാണ് ചിത്രത്തിന്. ‘കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ’ എന്ന ടാഗ്-ലൈനോടെയാണ് കുരുതി എന്ന ചിത്രം പ്രേക്ഷകരിലേയ്‌ക്കെത്തിയത്.

Read more: മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത പ്രിയഗാനം ആര്‍ദ്രമായി പാടി ബെവന്‍: ഗംഭീരമെന്ന് ജഡ്ജസ്

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനാണ് ചിത്രത്തിന്റെ നിര്‍മാണം. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. കുരുതി എന്ന ചിത്രത്തില്‍ അസാധാരണവും ഉജ്ജ്വലവുമായ സംഗീതമുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വ്യക്തമാക്കിയിരുന്നു.

Story highlights: Laiq The Fury Of Hate Theme Music Kuruthi