മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്ത പ്രിയഗാനം ആര്‍ദ്രമായി പാടി ബെവന്‍: ഗംഭീരമെന്ന് ജഡ്ജസ്

August 11, 2021

ബെവന്‍ എന്ന കുട്ടിപ്പാട്ടുകാരന്‍ ഇന്ന് മലയാളികള്‍ക്ക് അപരിചിതനല്ല. ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ ലോകമലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയിരിക്കുകയാണ് ബെവന്‍. നിറചിരിയുമായെത്തി അതിഗംഭീരമായി ഗാനം ആലപിക്കുന്ന കുട്ടിത്താരത്തിന്റെ പാട്ടുകള്‍ പലപ്പോഴും ഉള്ള് തൊടാറുണ്ട്. അത്രമേല്‍ ആര്‍ദ്രമായാണ് ബെവന്‍ പാടുന്നത്.

മലയാളികള്‍ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന ‘നീയുറങ്ങിയോ നിലാവേ…’ എന്ന ഗാനവും ബെവന്‍ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ വേദിയല്‍ പാടി. ഗംഭീരമാണ് ഈ പാട്ട് പ്രകടനമെന്ന് ജഡ്ജസും വിധിയെഴുതി. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ശിവരഞ്ജിനി രാഗത്തില്‍ പിറന്ന ഗാനത്തിന്റെ വരികള്‍ ഗിരീഷ് പുത്തഞ്ചേരിയുടേതാണ്. എസ് പി വെങ്കടേഷ് സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചരിക്കുന്നത്.

Read more: ആര്‍ ശ്രീകണ്ഠന്‍ നായര്‍ക്കൊപ്പം റോബോട്ടിക് അവതാരകനും: വിസ്മയ സമ്പന്നം ‘ഫ്‌ളവേഴ്‌സ് ഒരു കോടി’

ലോകമലയാളികള്‍ക്കായി പാട്ട് വിരുന്നൊരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ആദ്യ സീസണിന് പിന്നാലെ എത്തിയ ടോപ് സിംഗര്‍ 2-ഉം ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി മുന്നേറുന്നു. പ്രായത്തെ വെല്ലുന്ന ആലാപന മികവുകൊണ്ട് അതിശയിപ്പിക്കുകയാണ് ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാര്‍.

Story highlights: Bevan amazing singing performance on Flowers Top Singer