അക്ഷയ് കുമാർ നായകനാകുന്ന ‘ബെൽ ബോട്ടം’ സിനിമയിൽ ഇന്ദിര ഗാന്ധിയുടെ വേഷത്തിൽ ലാറ ദത്ത- അമ്പരപ്പിക്കുന്ന മേക്കോവർ

August 4, 2021

അക്ഷയ് കുമാർ നായകനായി റീലീസിന് ഒരുങ്ങുന്ന ചിത്രമാണ് ബെൽ ബോട്ടം. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രമാണ് ‘ബെൽ ബോട്ടം’. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്‍ ബോട്ടമെന്നാണ് സൂചന. ചിത്രത്തിൽ നായികയായി എത്തുന്നത് വാണി കപൂര്‍ ഹുമ ഖുറേഷിയാണ്.

ചിത്രത്തിൽ നടി ലാറ ദത്ത ഇന്ദിരാഗാന്ധിയായാണ് വേഷമിടുന്നത്. അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി ചിത്രത്തിനായി നടത്തിയിരിക്കുന്നത്. ജീവിതകാലത്തിൽ ലഭിച്ച വലിയ ഒരു അവസരം എന്നാണ് ലാറ ദത്ത ഈ അവസരത്തെ വിശേഷിപ്പിച്ചത്. അന്തരിച്ച മുൻ പ്രധാനമന്ത്രിയെ അവതരിപ്പിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും നടി പറഞ്ഞു.

സിനിമ കഥപറയുന്ന കാലഘട്ടം 1984ലാണ്. ഇത് ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടന്ന വർഷമാണ്. അതേസമയം, ഓഗസ്റ്റ് 19ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. സിനിമ മേഖല നിശ്ചലമായ കൊവിഡ് കാലത്ത് ചിത്രീകരണം തുടങ്ങി പൂര്‍ത്തിയാക്കിയ ആദ്യ ബോളിവുഡ് സിനിമ കൂടിയാണ് ബെൽബോട്ടം. ലണ്ടനിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

Read More: ദൃശ്യം 2 കന്നഡയിൽ എത്തുമ്പോൾ റാണിക്ക് പകരം സീത- ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

അതേസമയം ഒന്നര വര്‍ഷത്തിന് ശേഷമാണ് ഒരു അക്ഷയ് കുമാര്‍ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെടുന്നത്. രാജ് മെഹ്‍തയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഗുഡ് ന്യൂസ്’ ആയിരുന്നു ഇതിനു മുന്‍പ് തിയറ്ററുകളിലെത്തിയ അക്ഷയ് കുമാര്‍ ചിത്രം. 2019 ക്രിസ്‍മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

Story highlights- lara dutta as indira gandhi in bell bottom movie